Tuesday 26 August 2014

WORLD BANK

ലോകബാങ്ക് 





  • ലോകത്തിലെ ഏറ്റവും വലിയ ബാങ്കായി അറിയപ്പെടുന്നതെത് 
ലോകബാങ്ക് 
  • നിലവില ലോക ബാങ്കിൽ എത്ര അംഗങ്ങളുണ്ട് 
188 
  • എത്ര ഏജൻസികൾ ചേരുന്നതാണ്  ലോകബാങ്ക് 
അഞ്ച് 
  • ലോകബാങ്ക് എന്ന പൊതുവെ വിവക്ഷിക്കപെടുന്ന എജൻസി ഏതാണ് 
അന്തർദേശീയ  പുനർനിർമ്മാണ -വികസന ബാങ്ക് 
  • ലോകബാങ്കിന്റെ പ്രഖ്യാപിത ലക്‌ഷ്യം എന്താണ് 
ദാരിദ്രനിർമ്മാർജനം 
  • ലോകബാങ്കിന്റെ ആപ്തവാക്യം എന്ത് 
ദാരിദ്രമില്ലാത്ത ലോകത്തിനായ് 
  • ലോകബാങ്ക് എല്ലാവർഷവും  പുറത്തിറക്കുന്ന പ്രവർത്തന റിപ്പോർട്ട്  എങ്ങനെ അറിയപെടുന്നു 
ലോക വികസന റിപ്പോർട്ട് 
  • ലോകബാങ്കിന്റെ രൂപവത്കരണത്തിന്  കാരണമായ ഉടമ്പടി ഏത് 
ബ്രെട്ടണ്‍വുഡ്സ് കരാർ 
  • ഐക്യരാഷ്ട്ര സഭയുടെ 1944 ജൂലൈ 1 മുതൽ 22 വരെ നടന്ന മോണിറ്ററി  ആൻറ് ഫിനാൻഷ്യൽ കോണ്‍ഫറൻസ് പൊതുവേ അറിയപെടുന്നത് എങ്ങനെ 
ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസ് 
  • 1944 ലെ ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസിൽ  ഇന്ത്യയെ പ്രതിനിധാനം ചെയ്തതാര് 
ആർ . കെ .ഷണ്മുഖം ചെട്ടി 
  • ലോകബാങ്കിനൊപ്പം  ഏത്  സ്ഥാപനത്തെ കൂടി ചേർത്താണ് 'ബ്രെട്ടണ്‍വുഡ്സ് ഇരട്ടകൾ ' എന്ന് വിളിക്കുന്നത് 
അന്താരാഷ്‌ട്ര നാണയ നിധി 
  • ലോകബാങ്ക് . ഐ .എം .എഫ് , എന്നിവയുടെ രൂപവത്കരണത്തിലേക്കും  നയിച്ച ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസ് നടന്ന ബ്രെട്ടണ്‍വുഡ്സ് എവിടെയാണ് 
അമേരിക്കയിലെ ന്യൂ ഹാംപ്ഷയറിൽ 
  • ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസിൽ  ബ്രിട്ടനെ പ്രതിനിധാനം ചെയ്ത വിഖ്യാത ധന തത്വ ശാസ്ത്രജ്ഞനാര് 
ജോണ്‍  കെയിൻസ് 
  • ലോകബാങ്ക് , ഐ .എം .എഫ് , എന്നിവയുടെ സ്ഥാപക പിതാക്കന്മാരായി അറിയപ്പെടുന്നതാരെല്ലാം 
ജോണ്‍  കെയിൻസ് , ഹാരി ഡക്സ്റ്റർ  വൈറ്റ് 
  • ലോകബാങ്കിന്റെ രൂപവത്കരണ സമ്മേളനത്തിൽ എത്ര രാജ്യങ്ങൾ  പങ്കെടുത്തു 
44 
  • ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ് 
വാഷിങ്ങ്ടണ്‍  ഡി സി 
  • ലോകബാങ്ക് സ്ഥാപിതമായതെന്ന് 
1945 ഡിസംബർ  27 
  • ലോകബാങ്കിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷമെത് 
1946 ജൂണ്‍ 25 
  • ലോകബാങ്കിൽ നിന്നും ആദ്യമായ് വായ്പ അനുവദിച്ചത് ഏത്  രാജ്യത്തിനാണ് 
ഫ്രാൻസ് 
  • ലോകബാങ്കിന്റെ ഭരണ സമിതി എങ്ങനെ അറിയപ്പെടുന്നു 
ഡയറക്ടർ  ബോർഡ് 
  • ലോകബാങ്കിൽ ഏറ്റവും അധികം വോട്ടിംഗ് അവകാശമുള്ള രാജ്യമേത് 
അമേരിക്ക
  • ലോകബാങ്കിന്റെ തലവനായ പ്രസിഡൻറ്  എപ്പോഴും  ഏത്  രാജ്യക്കാരനായിരിക്കും 
അമേരിക്ക
  • ലോകബാങ്ക് പ്രസിഡന്റിനെ  നാമനിർദേശം  ചെയ്യുന്നതാര് 
അമേരിക്കൻ  പ്രസിഡൻറ് 
  • ലോകബാങ്കിന്റെ ആദ്യത്തെ പ്രസിഡൻറ് 
യുജിൻ  മെയെർ 
  • ലോകബാങ്കിന്റെ ഇപ്പോഴത്തെ  പ്രസിഡൻറ് 
ജിം യോങ് കിം 

1 comment:

  1. ലോകബാങ്കിന്റെ തലവനായ പ്രസിഡൻറ് എപ്പോഴും ഏത് രാജ്യക്കാരനായിരിക്കും
    അമേരിക്ക
    ലോകബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡൻറ്
    ജിം യോങ് കിം ,,, ഹ ഹ ജിം യോങ്‌ കിം നോര്‍ത്ത് കൊറിയക്കാരനല്ലേ സര്‍

    ReplyDelete