Thursday, 7 August 2014

GEOGRAPHICAL INSTRUMENTS

ഭൂമിശാസ്ത്രപഠനോപകരണങ്ങൾ 




  • ഭൂസർവ്വേ നടത്താനുപയോഗിക്കുന്ന ഉപകരണമാണ് ................
തിയോഡോലൈറ്റ് (THEODOLITE)
 (ലംബവും തിരശ്ചീനവുമായ തലങ്ങളുടെ കോണീയ അകലം അളക്കാൻ ഉപയോഗിക്കുന്നു.)
  • ഉയർന്ന ആവൃത്തിയിലുള്ള വിദ്യുത്കാന്തികതരംഗങ്ങളെ  രേഖപെടുത്തി ഭൂസർവ്വേ വളരെ എളുപ്പമുള്ളതക്കാനുപയോഗിക്കുന്ന  ഉപകരണമാണ് ................
ജിയോഡിമീറ്റർ (GEODIMETER)
അതിവിസ്തൃതവും അപ്രാപ്യവുമായ പ്രദേശങ്ങളുടെ കൃത്യമായ സർവ്വേയ്ക്ക്  ജിയോഡിമീറ്റർ ഉപയോഗിക്കുന്നു .
  • ആകാശീയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്ന ഉപകരണം 
സ്റ്റീരിയോപ്ലോട്ടർ (STEREOPLOTTER)
  • മഞ്ഞുപാളികളുടെ കനം അറിയാനും ശബ്ദതരംഗത്തെ ആസ്പദമാക്കി സമുദ്രത്തിന്റെ ആഴമളക്കാനും ഉപയോഗിക്കുന്ന ഉപകരണം 
എക്കോസൗണ്ടർ (ECHOSOUNDER)
  • സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാനിദ്ധ്യം , ദൂരം , ദിശ എന്നിവ കണ്ടെത്തുന്ന ഉപകരണമാണ് 
റഡാർ (RADAR)
  • കാണാൻ കഴിയാത്തത്ര ദൂരത്തുള്ള രണ്ട്  സ്ഥാനങ്ങൾ  തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
ടെല്യൂറോമീറ്റർ (TELLUROMETER)
  • ഉപര്യാന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത , ഊഷ്മാവ് , മർദ്ദം , എന്നിവ അളന്നു രേഖപ്പെടുത്തുവാനുള്ള ഒരു കൂട്ടം ഉപകരണങ്ങൾ 
റേഡിയോ സോണ്‍ഡ് (RADIO SONDE)
  • ഗ്രീനിച്ച് സമയം അതീവ കൃത്യമായി  സമയമാളക്കാനുള്ള  അത്യാധുനിക  ഉപകരണം 
ക്രോണോ മീറ്റർ (CHRONOMETER)
  • ഏറ്റവും കൃത്യമായി  സമയമളക്കാനുപയോഗിക്കുന്ന  അത്യാധുനിക ഉപകരണം 
 സീസിയം ക്ലോക്ക്  (CESIUM CLOCK)
  • ആകാശത്ത്  നിന്ന് സ്റ്റീരിയോസ്കോപ്പിക്ക്  ക്യാമറ ഉപയോഗിച്ചെടുക്കുന്ന  ദ്വിമാനചിത്രങ്ങളെ  ത്രിമാന ചിത്രങ്ങളായി കാണാനുപയോഗിക്കുന്ന ഉപകരണം 
സ്റ്റീരിയോസ്കോപ്പ് (STEREOSCOPE)
  • സൂര്യന്റെയും  ചക്രവാളത്തിനു മുകളിലുള്ള ആകാശ ഗോളങ്ങളുടെയും  ഉന്നതി അളക്കുന്നതിനുള്ള ഉപകരണം 
സെക്സ്റ്റൻറ് (SEXTANT)
  • ഭൂഗർഭജലത്തിലെ  എണ്ണയുടെ തോത് (അളവ് ) നിർണ്ണയിക്കുന്ന  ഉപകരണമാണ്..............
ഗ്രാവി മീറ്റർ (GRAVI METER)
  • മേഘങ്ങളുടെ ചലനദിശയുടെ  വേഗതയും അളക്കാൻ  ഉപയോഗിക്കുന്ന ഉപകരണം 
നെഫോസ്കോപ്പ് (NEPHOSCOPE)
  • മഴയുടെ തോത്  അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
വർഷമാപിനി (RAINGUAGE)
  • വാതകങ്ങൾ തമ്മിലുളള രാസപ്രവർത്തനത്തിലെ  തോത്  അളക്കുന്ന ഉപകരണം 
യൂഡിയോ മീറ്റർ (EUDIOMETER)
  • വാതകമർദ്ദം  അളക്കാനുപയോഗിക്കുന്ന ഉപകരണം 
മാനോമീറ്റർ  (MANOMETER)
  • താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ..............
കലോറിമീറ്റർ  (CALORY METER)
  • താഴ്ന്ന താപനില അളക്കുന്ന ഉപകരണം 
ക്രയോമീറ്റർ (CRYOMETER)
  • ബാഷ്പീകരണതോത് അളക്കുന്ന ഉപകരണം 
അറ്റ്‌മോമീറ്റർ (ATMOMETER)
  • ഉയരം അളക്കാനുപയോഗിക്കുന്ന ഉപകരണം 
അൾട്ടിമീറ്റർ (ALTIMETER)
  • ഉയർന്ന താപം അളക്കുന്ന ഉപകരണമാണ് ..........
പൈറോമീറ്റർ (PYROMETER)
  • നാവിഗേഷ നിലും ജ്യോതിശാസ്ത്രത്തിലും ഉന്നതിയും കോണുകളും  അളക്കുന്ന ഉപകരണമാണ് .............
ക്വാഡൻറ് (QUADRANT)
  • സമുദ്രത്തിനടിയിൽ കിടക്കുന്ന സാധനങ്ങൾ കണ്ടെത്താനുള്ള  ഉപകരണം 
സോണാർ  (SONAR)   

No comments:

Post a Comment