Thursday, 14 August 2014

INDIAN TRICOLOUR

ദേശീയ പതാക -ത്രിവർണ പതാക 


  • 1947 ജൂലായ്‌ 22 നാണ് ഇന്ത്യയുടെ ഭരണഘടനാ നിയമനിർമ്മാണ സഭ മാതൃക അംഗീകരിച്ചത് 
  • ആന്ധ്രാ സ്വദേശിയായ പിംഗലി  വെങ്കയ്യയാണ് ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി 
  • ദീർഘ ചതുരാകൃതിയിലുള്ള ഇന്ത്യൻ പതാകയുടെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലാണ്
  • പതാകയ്ക്ക് മൂന്ന് നിറങ്ങളുണ്ട്.മുകളിൽ  കുങ്കുമം നടുക്ക് വെള്ള താഴെ പച്ച എന്നീ നിറങ്ങൾ 
  • ദേശീയ പതാകയുടെ നടുക്ക് നാവിക നീല നിറമുള്ള 24 അരക്കാലുള്ള അശോകചക്രമുണ്ട് 
  • 'ധർമ്മചക്രം ' എന്നറിയപ്പെടുന്ന അശോകചക്രം , ഉത്തർപ്രദേശിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിൽ  നിന്നാണ്  സ്വീകരിച്ചത് 
  • ചലനത്തിൽ ജീവിതവും നിശ്ചലതയിൽ മരണവുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്  ഈ ചക്രം 
  •  ദേശീയ പതാകയുടെ കുങ്കുമ നിറം ധീരതയെയും  ത്യാഗത്തെയും  സൂചിപ്പിക്കുന്നു 
  • വെള്ള നിറം സത്യത്തെയും സമാധാനത്തെയും  സൂചിപ്പിക്കുന്നു 
  • പച്ച നിറം വിശ്വാസത്തെയും ശൌര്യത്തെയും സൂചിപ്പിക്കുന്നു 
  • 1906 ആഗസ്റ്റ് 7 ന് കൽക്കത്തയിലെ  ഗ്രീൻ പാർക്കിലാണ് ആദ്യമായി  ത്രിവർണ പതാക ഉയർത്തിയത് 
  • മാഡം ഭിക്കാജി കാമയാണ് ഇന്ത്യയുടെ ദേശീയ പതാക ആദ്യം ഉയർത്തിയത് 
  • കർണാടകയിലെ ഹുബ്ലിയിലാണ് ഇന്ത്യയിലെ ഏക അംഗ്രീകൃത പതാക നിർമ്മാണ  ശാല പ്രവർത്തിക്കുന്നത് 
  • രാജ്യത്തെ ഔപചാരിക ചടങ്ങുകൾക്ക്  ഉപയോഗിക്കുന്ന ദേശീയ പതാക  നിർമ്മിക്കുന്നത്  കർണാടകയിലെ ധർവാഡ് കോ - ഓപ്പറേറ്റീവ്  സൊസൈറ്റിയാണ്
  •  ദേശീയ പതാകയുടെ ഉപയോഗക്രമം സംബന്ധിച്ച്  കേന്ദ്ര ആഭ്യന്തര വകുപ്പ് കാലാകാലങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കാറുണ്ട് .ഇത് 'ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ ' എന്നാ പേരിൽ  അറിയപ്പെടുന്നു .
  • ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് 2002 ജനുവരി 26 ന് നിലവിൽ വന്നു 
  • ഫ്ലാഗ് കോഡ് അനുസരിച്ച് ദേശീയ പതാകയുടെ കുറഞ്ഞ വലിപ്പം : 6"x4"
  • 15x 10 സെ .മീ . മുതൽ 6.3 x 4.2  മീറ്റർ വരെ വലുപ്പത്തിൽ 9 അളവുകളിൽ ദേശീയ പതാക തയ്യാറാക്കാം .
  • രാജ്യത്തിന്റെ ആദരവ് അർഹിക്കുന്ന  പൗരന്മാർ  മരണപ്പെട്ടാൽ  ദേശീയ പതാക കൊണ്ട് പുതപ്പിക്കാറുണ്ട്.ഇതിന് ' പാൾ ഫ്ലാഗ് ' എന്ന്  പറയുന്നു 





No comments:

Post a Comment