മലമ്പാതകൾ
- ' ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം ' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന മലമ്പാതയേത്
ഖൈബർ ചുരം
- ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്
അഫ്ഗാനിസ്താൻ - പാകിസ്താൻ
- ഏത് പർവതനിരയിലാണ് ഖൈബർ ചുരം സ്ഥിതി ചെയ്യുന്നത്
സഫേദ് കോഹ് (സ്പിൻ ഗാർ )
- പശ്ചിമഘട്ട മലനിരയിലെ ഏറ്റവും പ്രധാന മലമ്പാത ഏതാണ്
പാലക്കാട് ചുരം
- ഏതൊക്കെ ജില്ലകളെയാണ് പാലക്കാട് ചുരം ബന്ധിപ്പിക്കുന്നത്
പാലക്കാട് , കോയമ്പത്തൂർ
- പാലക്കാട് ചുരത്തിന്റെ ശരാശരി നീളം എത്രയാണ്
30-40 കിലോമീറ്റർ
- പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏതാണ്
എൻ .എച്ച് -47
- നാനേഘാട്ട് , കാസരാഘാട്ട് , ബോർഘാട്ട് , അംബാഘാട്ട് , എന്നിവ ഏതു മലനിരയിലെ ചുരങ്ങളാണ്
പശ്ചിമഘട്ടം
- പണിയ ആദിവാസി വിഭാഗക്കാരനായ കരിന്തണ്ടൻ കണ്ടെത്തിയതെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പ്രധാന മലമ്പാതയേത്
വയനാട് ചുരം
- വയനാട് ചുരം അഥവാ താമരശ്ശേരി ചുരം പൂർണമായും സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
കോഴിക്കോട്
- വയനാട് ചുരം ഏത് ദേശീയ പാതയുടെ ഭാഗമാണ്
എൻ .എച്ച് -766 (പഴയ എൻ .എച്ച് -212 )
- ഹിമാലയൻ മലനിരകളിലൂടെ സിക്കിമിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന മലമ്പാതയേത്
നാഥു ലാ ചുരം
- ഹിമാചൽ പ്രദേശിനെയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന മലമ്പാതയേത്
ഷിപ്‌കിലാ ചുരം
- ഷിപ്കിലാ ചുരത്തിലൂടെ ഒഴുകിയെത്തി ഇന്ത്യയിൽ പ്രവേശിക്കുന്ന നദിയെത്
സത് ലജ്
- കശ്മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന മലമ്പാതയേത്
സോജിലാ ചുരം
- ' ഡെക്കാനിലേക്കുള്ള താക്കോൽ ' എന്നറിയപ്പെട്ട മലമ്പാതയേത്
അസിർഗർ മലമ്പാത
- ഏത് മലനിരയിലാണ് അസിർഗർ മലമ്പാത സ്ഥിതി ചെയ്യുന്നത്
സാത്പുര
- ജമ്മു , കശ്മീർ എന്നിവയെ വേർതിരിക്കുന്ന പിർ പാജ്ഞൽ മലനിരയിലെ മലമ്പാതയെത്
ബനിഹൽ ചുരം
- ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ജെലപ് ലാ ചുരം സ്ഥിതി ചെയ്യുന്നത്
സിക്കിം
- ലിപുലെഖ് ചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
ഉത്തരാഖണ്ഡ്
- പ്രസിദ്ധമായ സെലാ ചുരം ഏത് സംസ്ഥാനത്താണ്
അരുണാചൽ പ്രദേശ്
- ഹാൾഡിഘാട്ടി ചുരം ഏത് മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്
ആരവല്ലി
- പശ്ചിമഘട്ട മലനിരയിലുള്ള വരാന്ത ഘാട്ട് ഏത് സംസ്ഥാനത്താണ് ഉള്ളത്
മഹാരാഷ്ട്ര
- 1959 ൽ ദലൈ ലാമ ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത് ഏത് ചുരം വഴിയാണ്
ബം ലാ ചുരം (അരുണാചൽ പ്രദേശ് )
- കാരക്കോറം ചുരം ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു
ഇന്ത്യ - ചൈന
No comments:
Post a Comment