Monday 11 August 2014

MONUMENTS

സാംസ്കാരിക  സ്മാരകങ്ങൾ  

INDIA GATE


  • ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന സ്മാരകമേത് 
ഇന്ത്യാഗേറ്റ് 

  • ഏത്  നഗരത്തിലാണ് ഇന്ത്യാഗേറ്റ് സ്ഥിതി ചെയ്യുന്നത് 
ന്യൂ ഡൽഹി  (1921-ൽ പണി പൂർത്തിയായി )

  • അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ്
ഇന്ത്യാഗേറ്റിൽ 

  • 1193-ൽ  കുത്തബ്മിനാരിന്റെ  പണി ആരംഭിച്ച ഡൽഹി  സുൽത്താനാര് 
കുത്തബ്ദീൻ  ഐബക് 

  • ചെങ്കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഡൽഹി 

  • ചെങ്കോട്ട പണിത മുഗൾ ചക്രവർത്തി  ആരാണ്

ഷാജഹാൻ 
SANCHI STUPA

  • പ്രാചീന ബുദ്ധമതസ്മാരകമായ\ സാഞ്ചിയിലെ  സ്തൂപം ഏത്  സംസ്ഥാനത്താണ്

മധ്യപ്രദേശ്

  • സാഞ്ചി സ്തൂപം പണി കഴിപ്പിച്ച ചക്രവർത്തി  ആരാണ്

അശോകൻ 

  • ഷാജഹാൻ ചക്രവർത്തി പണി കഴിപ്പിച്ച  താജ്മഹൽ ഏത് നദിയുടെ തീരത്താണ്

 യമുന

  • താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്ര  ഏത്  സംസ്ഥാനത്താണ്

ഉത്തർപ്രദേശ്‌

  • അജന്ത , എല്ലോറ ഗുഹകൾ ഏത്  സംസ്ഥാനത്താണ്

മഹാരാഷ്ട്ര 

  • അജന്താഗുഹകളിലെ പ്രധാന പ്രതിപാദ്യം എന്താണ്

ജാതകകഥകൾ 

  • മുംബൈ തീരത്ത് അറബിക്കടലിലുള്ള ഗുഹാദ്വീപേത് 

എലഫെന്റാ ഗുഹകൾ 

  • ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത് എന്താണ്

ഗേറ്റ്  വേ ഓഫ് ഇന്ത്യ 
GATE WAY OF INDIA


  • ഗേറ്റ്  വേ ഓഫ് ഇന്ത്യ  സ്ഥിതി ചെയ്യുന്നത് എവിടെയാണ്

മുംബൈ 

  • ഗേറ്റ്  വേ ഓഫ് ഇന്ത്യ  രൂപകൽപ്പന ചെയ്ത ശില്പിയാര് 

ജോർജ് പിറ്റെറ്റ് 

  • ഇംഗ്ലണ്ടിലെ രാജാവ് ജോർജ് അഞ്ചാമൻ ഇന്ത്യയിൽ വന്നതിന്റെ സ്മരണാർത്ഥം  പണിത സ്മാരകമേത് 

ഗേറ്റ്  വേ ഓഫ് ഇന്ത്യ 

  • വിജയനഗരത്തിന്റെ തലസ്ഥാനമായിരുന്ന ഹമ്പിയുടെ അവശിഷ്ടങ്ങൾ എവിടെയാണ്

ഉത്തര കർണാടകം 

  • ഫത്തേപ്പൂർ സിക്രി പണി കഴിപ്പിച്ചത് ആരാണ്

അക്ബർ 

  • ഛത്രപതി ശിവജി ടെർമിനസ്  എവിടെയാണ്

മുംബൈ 

  • ശിൽപ്പങ്ങൾക്ക് പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രം എത് സംസ്ഥാനത്താണ്

മധ്യപ്രദേശ്‌ 

  • ഖജുരാഹോയിലെ ക്ഷേത്രങ്ങൾ പണിത രാജവംശമേത് 

ഛന്ദേല രാജാക്കന്മാർ 

  • 1591-ൽ പണി പൂർത്തിയായ  ചാർമിനാർ എത്  നഗരത്തിലാണ്

ഹൈദരാബാദ് 

  • പ്ലേഗ്  രോഗം അവസാനിച്ചതിന്റെ സ്മരണാർഥം  നിർമിച്ചിട്ടുള്ള സ്മാരകമേത്

ചാർമിനാർ

  • കൊണാർക്ക്  സൂര്യക്ഷേത്രം എത് സംസ്ഥാനത്താണ്

ഒഡീഷ 
KONARK TEMPLE

No comments:

Post a Comment