1947 ജൂലായ് 22 നാണ് ഇന്ത്യയുടെ ഭരണഘടനാ നിയമനിർമ്മാണ സഭ മാതൃക അംഗീകരിച്ചത്
ആന്ധ്രാ സ്വദേശിയായ പിംഗലി വെങ്കയ്യയാണ് ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി
ദീർഘ ചതുരാകൃതിയിലുള്ള ഇന്ത്യൻ പതാകയുടെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലാണ്
പതാകയ്ക്ക് മൂന്ന് നിറങ്ങളുണ്ട്.മുകളിൽ കുങ്കുമം നടുക്ക് വെള്ള താഴെ പച്ച എന്നീ നിറങ്ങൾ
ദേശീയ പതാകയുടെ നടുക്ക് നാവിക നീല നിറമുള്ള 24 അരക്കാലുള്ള അശോകചക്രമുണ്ട്
'ധർമ്മചക്രം ' എന്നറിയപ്പെടുന്ന അശോകചക്രം , ഉത്തർപ്രദേശിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിൽ നിന്നാണ് സ്വീകരിച്ചത്
ചലനത്തിൽ ജീവിതവും നിശ്ചലതയിൽ മരണവുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചക്രം
ദേശീയ പതാകയുടെ കുങ്കുമ നിറം ധീരതയെയും ത്യാഗത്തെയും സൂചിപ്പിക്കുന്നു
വെള്ള നിറം സത്യത്തെയും സമാധാനത്തെയും സൂചിപ്പിക്കുന്നു
പച്ച നിറം വിശ്വാസത്തെയും ശൌര്യത്തെയും സൂചിപ്പിക്കുന്നു
1906 ആഗസ്റ്റ് 7 ന് കൽക്കത്തയിലെ ഗ്രീൻ പാർക്കിലാണ് ആദ്യമായി ത്രിവർണ പതാക ഉയർത്തിയത്
മാഡം ഭിക്കാജി കാമയാണ് ഇന്ത്യയുടെ ദേശീയ പതാക ആദ്യം ഉയർത്തിയത്
കർണാടകയിലെ ഹുബ്ലിയിലാണ് ഇന്ത്യയിലെ ഏക അംഗ്രീകൃത പതാക നിർമ്മാണ ശാല പ്രവർത്തിക്കുന്നത്
രാജ്യത്തെ ഔപചാരിക ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ദേശീയ പതാക നിർമ്മിക്കുന്നത് കർണാടകയിലെ ധർവാഡ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയാണ്
ദേശീയ പതാകയുടെ ഉപയോഗക്രമം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് കാലാകാലങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കാറുണ്ട് .ഇത് 'ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ ' എന്നാ പേരിൽ അറിയപ്പെടുന്നു .
ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് 2002 ജനുവരി 26 ന് നിലവിൽ വന്നു
ഫ്ലാഗ് കോഡ് അനുസരിച്ച് ദേശീയ പതാകയുടെ കുറഞ്ഞ വലിപ്പം : 6"x4"
15x 10 സെ .മീ . മുതൽ 6.3 x 4.2 മീറ്റർ വരെ വലുപ്പത്തിൽ 9 അളവുകളിൽ ദേശീയ പതാക തയ്യാറാക്കാം .
രാജ്യത്തിന്റെ ആദരവ് അർഹിക്കുന്ന പൗരന്മാർ മരണപ്പെട്ടാൽ ദേശീയ പതാക കൊണ്ട് പുതപ്പിക്കാറുണ്ട്.ഇതിന് ' പാൾ ഫ്ലാഗ് ' എന്ന് പറയുന്നു
No comments:
Post a Comment